ചന്ദ്രഗിരി പാലത്തിലൂടെ 19 മുതല്‍ ചെറിയ വാഹനങ്ങള്‍ കടത്തി വിടും

കാസര്‍കോട് :കാഞ്ഞങ്ങാട് കാസര്‍ഗോഡ് കെഎസ്ടിപി റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അടച്ചിട്ട ചന്ദ്രഗിരി പാലത്തിലൂടെ 19 മുതല്‍ ചെറിയ വാഹനങ്ങള്‍ക്ക് സഞ്ചാരിക്കാന്‍ അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ സജിത് ബാബു അറിയിച്ചു . കെ എസ് ടി പി അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

19ന് രാവിലെ 8 മണി മുതല്‍ ഈ റോഡില്‍ ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, കാര്‍, എന്നിവ കടത്തി വിടും.എന്നാല്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവലിയ വാഹനങ്ങള്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ മാത്രമേ ചന്ദ്രഗിരി പാലത്തിലൂടെ പ്രവേശനം അനുവദിക്കൂ എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു ഈ നിര്‍ദേശം ലംഘിക്കുന്ന വലിയ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു . വലിയ വാഹനങ്ങള്‍ക്ക് നിലവിലുള്ള നിയന്ത്രണം ഫെബ്രുവരി ഒന്നു വരെ കര്‍ശനമായി തുടരും.

SHARE