വിമാനയാത്രക്കിടെ പിഞ്ചുകുഞ്ഞ് മരിച്ചു

ന്യൂഡല്‍ഹി: ബീഹാറിലെ പാറ്റ്‌നയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് വ്യാഴാഴ്ച സംഭവം ഉണ്ടായത്. കുഞ്ഞ് ഹൃദ്രോഗിയായിരുന്നുവെന്നാണ് വിവരം. മികച്ച വൈദ്യസഹായം നല്‍കുന്നതിനാണ് കുഞ്ഞിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്.

ചികിത്സക്കായി ഡല്‍ഹിയിലേക്ക് വന്ന കുഞ്ഞാണ് മരിച്ചതെന്ന് ഡല്‍ഹി പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ സഞ്ജയ് ഭാട്ടിയ പറഞ്ഞു.

SHARE