പാക് നടന്റെ സാന്നിധ്യം; കരണ്‍ ജോഹറിന്റെ സിനിമക്ക് നാലു സംസ്ഥാനങ്ങളില്‍ വിലക്ക്

റിലീസിങിനും മുന്നേ പ്രേക്ഷക ശ്രദ്ധ നേടിയ കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രം ‘യെ ദില്‍ ഹേ മുശ്കില്‍’ വീണ്ടും വിവാദ കുരുക്കില്‍. പാക് താരം ഫവദ് ഖാന്‍ അഭിനയിച്ചതിന്റെ പേരില്‍ വിവാദത്തിലായിരുന്ന സിനിമക്ക് ഇപ്പോള്‍ പ്രദര്‍ശന മേഖലയിലാണ് പ്രഹരമേറ്റിരിക്കുന്നത്.karanjohar-fawadkhan-1458913199

പാക് താരത്തിന്റെ സാന്നിധ്യം കാരണം ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് സിനിമ ഓണേഴ്‌സ് എക്‌സിബിറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി.ഒ.ഇ.എ.ഐ)രംഗത്തെത്തിയിരിക്കുന്നത്്.
വെള്ളിയാഴ്ച ചേര്‍ന്ന അസോസിയേഷന്റെ യോഗമാണ് നാലു സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടന്ന തീരുമാനം എടുത്തത്.
മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ഗോവ എന്നീ നാലു സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടന്നാണ് യോഗ തീരുമാനം.

ae-dil-hai-mushkil-star-cast

പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ രാജ്യത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതുവരെ പാക് താരങ്ങളുടെ പ്രദര്‍ശനം വേണ്ടന്നും അസോസിയേഷന്‍ വക്താവ് നിധിന്‍ ദാദര്‍ പറഞ്ഞു. യെ ദില്‍ ഹെ മുശ്കിലില്‍ പ്രധാനവേഷത്തില്‍ തന്നെയാണ് ഫവദും അഭിനയിക്കുന്നത്.
നേരത്തെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭീഷണി ചിത്രത്തിനുണ്ടായിരുന്നു.

അതേസമയം കരണ്‍ ജോഹറിന് പിന്തുണയുമായി നിര്‍മ്മാതാവ് മുകേഷ് ഭട്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും എത്തി. ചിത്രത്തിന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സിനിമ ഓണേഴ്‌സ് അസോസിയേഷനെ സമീപിക്കാനിരിക്കുകയാണ് ഇരുവരും. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ തങ്ങള്‍ക്ക് പോലീസ് സംരക്ഷണം തേടേണ്ടിവരുമെന്നും മുകേഷ് ഭട്ട് പറഞ്ഞു.adhmtrailertomorrow-ae-dil-hai-mushkil

ഉറി ഭീകരാക്രമണം ഏറ്റവും അധികം ബാധിച്ചത് ചിലപ്പോള്‍ ഇന്ത്യയുടെ നയതന്ത്ര മേഖലയെയോ കാശ്മിരിനേയോ ആയിരിക്കില്ല, മറിച്ച് ബോളിവുഡിനെയായിരിക്കും. കാരണം ഭീകരാക്രമണപശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത് ബോളിവുഡിലാണ്. പാക് താരങ്ങള്‍ ചിത്രങ്ങളില്‍ സഹകരിച്ചതാണ് ഇതിനൊക്കെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതിന് ആദ്യം മുതല്‍ ഇരയായിക്കൊണ്ടിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ കരണ്‍ ജോഹറിന്റെ യെ ‘ദില്‍ ഹെ മുശ്കിലും’ ഷാറുഖ് നായകനാകുന്ന ‘റായിസു’മാണ്. ഭീഷണികളും വിലക്കുകളും ഏറിവന്നപ്പോള്‍ റായിസില്‍ നിന്നും പാക് നടി മഹീറാ ഖാന്‍ അഭിനയിച്ച രംഗങ്ങള്‍ നീക്കം ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ വഴങ്ങി. അപ്പോഴും പിടിച്ചുനിന്ന കരണ്‍ ജോഹറിന്റെ യെ ദില്‍ ഹെ മുശ്കിലിന്റെ പെട്ടിയ്ക്ക് പക്ഷേ ഇപ്പോള്‍ ആണിയടിച്ചിരിക്കുന്നത് സിനി ഓണേഴ്‌സ് അസോസിയേഷനാണ്.

എന്നാല്‍ ഐശ്വര്യ റായ്, റണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ കേന്ദ്രവേഷത്തിലെത്തുന്ന ഒക്ടോബര്‍ 28ന് റിലീസാവുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം കഴിഞ്ഞ ദിവസം ലഭിച്ചുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും വന്‍ പ്രതികരണമാണ് നിലവില്‍ ലഭിക്കുന്നന്നത്. വ്യാഴാഴ്ച പുറത്തിറങ്ങിയ ബ്രൈക്ക്അപ്പ് സോങ്ങും വന്‍ പ്രേക്ഷക ശ്രദ്ധ നേടി.