കോവിഡ് ഭീതിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കോടതികളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. കക്ഷികള്‍ തരുന്ന ഫീസിനെ ആശ്രയിച്ച് ജീവിക്കുന്ന അഭിഭാഷകരെ വലിയ രീതിയില്‍ ഇത് ബാധിച്ചിട്ടുണ്ട്. അഭിഭാഷക ക്ഷേമം ഉറപ്പ് വരുതേണ്ട ബാര്‍കൗണ്‍സില്‍ പോലും യാതൊരു രീതിയിലുള്ള ധനസഹായം ലഭ്യമാക്കാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ട അഭിഭാഷകര്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെയ് 9 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെ അഭിഭാഷകര്‍ അവരവരുടെ വീടുകളിലൊ ഓഫീസുകളിലൊ ‘പ്രൊട്ടസ്റ്റ് ഡേ’ ആചരിക്കാന്‍ തീരുമാനിച്ചു.