എട്ടു വയസുകാരിയെ പീഡിപ്പിച്ച പ്രതികള്‍ക്കുവേണ്ടി ഹാജരാകാതെ അഭിഭാഷകര്‍

എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ഓവുചാലില്‍ ഉപേക്ഷിച്ചുവെന്ന കേസില്‍ പ്രതി വിഷ്ണു പ്രസാദിനുവേണ്ടി ഹാജരാകാന്‍ തയ്യാറാകാതെ ഭോപ്പാലിലെ അഭിഭാഷകര്‍. ഒരു അഭിഭാഷകനും പ്രതിക്കുവേണ്ടി ഹാജരാകേണ്ടെന്ന് ജില്ലാ അഭിഭാഷക യൂണിയനാണ് തീരുമാനമെടുത്തത്.
വിഷ്ണു പ്രസാദിനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കുകയും ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കേസില്‍ ബുധനാഴ്ച പോലീസ് കുറ്റപത്രം സമര്‍പ്പിക്കും.
എട്ടുവയസുകാരിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഭോപ്പാലിലെ കമല നഗറിലെ ഓവ് ചാലില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്.

SHARE