ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലര്‍ പാര്‍ലമെന്റില്‍. തെലുങ്കുദേശം പാര്‍ട്ടി എം.പി നരമള്ളി ശിവപ്രസാദാണ് ഹിറ്റ്ലറുടെ വേഷത്തില്‍ പാര്‍ലമെന്റിലെത്തിയത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും സ്പെഷല്‍ പാക്കേജും ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ടി.ഡി.പി എം.പിയുടെ പ്രച്ഛന്ന വേഷം.
നേരത്തെയും പല വിഷയത്തിലും പ്രതിഷേധിക്കാനായി ശിവപ്രസാദ് പ്രച്ഛന്നവേഷം തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ദിവസം ശ്രീരാമന്റെ വേഷത്തിലായിരുന്നു ശിവകുമാര്‍ എത്തിയത്. നേരത്തെ മജീഷ്യന്റെയും നാരദാമുനിയുടേയും സ്കൂള്‍ വിദ്യാര്‍ഥിയുടേയും വേഷങ്ങളില്‍ ശിവപ്രസാദ് പാര്‍ലമെന്റിലെത്തി പ്രതിഷേധിച്ചിരുന്നു.
TDP MP Naramalli Sivaprasad is today dressed up as Adolf Hitler during protest in Parliament demanding special status for Andhra Pradesh. He had earlier also dressed up as a school boy, Narad muni and others. pic.twitter.com/pHKcSZpPv0
— ANI (@ANI) August 9, 2018