ദോഹ: ഇന്ത്യയ്ക്ക് പുറത്ത് ആധാര്‍ കാര്‍ഡുകള്‍ അനുവദിക്കാന്‍ പദ്ധതി വരുന്നു. പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത് ആധാര്കാര്ഡ്് എടുക്കാനുള്ള സംവിധാമാണ് വരാന്‍ പോകുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ആദ്യം ഖത്തറില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ പുരോഗമിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ ഇന്ത്യക്കാര്‍ക്കും ആധാര്‍കാര്‍ഡ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി. ആധാര്‍ കാര്‍ഡുകള്‍ അനുവദിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നും എവിടെയാണ് കേന്ദ്രമാക്കേണ്ടതെന്നും തുടങ്ങിയുള്ള കാര്യങ്ങള്‍ പദ്ധതിയുടെ പരിഗണനയിലാണ്.