ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

ആധാറും വോട്ടര്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. 2015 ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പിലാക്കി തുടങ്ങിയിരുന്ന പദ്ധതി മുപ്പത്തിരണ്ട് കോടിയോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

നിയമം യാഥാര്‍ഥ്യം ആകുന്നതോടെ വ്യാജ വോട്ടര്‍മാരെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയും എന്ന് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയില്‍ നിലവില്‍ 75 കോടിയിലധികം വോട്ടര്‍മാരുണ്ട്. ഭാവിയില്‍ ഇന്റര്‍നെറ്റ് വോട്ടിംഗ് പോലുള്ള ചില സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഇലക്ഷന്‍ കമ്മീളന്റെ വിലയിരുത്തല്‍.

SHARE