സി.പി.എം ഓഫീസ് റെയ്ഡ്: ചൈത്രയുടെ നടപടിയില്‍ തെറ്റില്ലെന്ന് എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തേരേസ ജോണിനെതിരായ അന്വേഷണ റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശിപാര്‍ശയില്ല. ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി.

ചൈത്ര നിര്‍വഹിച്ചത് അവരുടെ ജോലി മാത്രമാണ്. അതേസമയം എസ്.പിയുടെ നടപടിയില്‍ ജാഗ്രതക്കുറവുണ്ടായെന്നും എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി ഓഫീസില്‍ അനധികൃതമായി റെയ്ഡ് നടത്തിയെന്ന് സി.പി.എമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

SHARE