നടി സോണികയുടെ ദുരൂഹ മരണം: നടന്‍ വിക്രമിനെ അറസ്റ്റു ചെയ്തു

കൊല്‍ക്കത്ത: ബംഗാളി മോഡലും നടിയുമായി സോണിക ചൗഹാന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടന്‍ വിക്രം ചാറ്റര്‍ജിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് കാറപകടത്തില്‍ സോണിക ചൗഹാന്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനയാ വിക്രം ചാറ്റര്‍ജി ഒളിവിലായിരുന്നു.

vikram

ഇന്നലെ പുലര്‍ച്ചെ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്ന് ചൗഹാനെ അറസ്റ്റു ചെയ്യുകയായിരുന്നു. വിക്രമിനെതിരെ മതിയായ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അപകടം നടക്കുമ്പോള്‍ സോണികക്കൊപ്പം വിക്രമുമുണ്ടായിരുന്നതായാണ് വിവരം. വാഹനമോടിച്ചിരുന്നത് വിക്രമായിരുന്നുവെന്നും നടന്‍ അമിതമായി മദ്യപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

SHARE