സോനത്തിന് മംഗല്യം; ആശംസകളുമായി ബോളിവുഡ്

ബോളിവുഡ് നടി സോനം കപൂര്‍ വിവാഹിതയായി. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് വരന്‍. സോനത്തിന്റെ ആന്റി കവിത സിങ്ങിന്റെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയില്‍വച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍.

ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡില്‍നിന്നും നിരവധി താരങ്ങള്‍ സോനത്തിന് ആശംസകളുമായെത്തി. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, റാണി മുഖര്‍ജി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, കരിഷ്മ കപൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
മാംഗല്യം

SHARE