നടി ശോഭനയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു

നടി ശോഭനയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. നടിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ നടിയുടേതല്ലാതെ നാല് പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. താനല്ല ആ പോസ്റ്റുകള്‍ക്ക് പിന്നിലെന്നും മറ്റാരോ ആണ് തന്റെ ഔദ്യോഗിക പേജ് ഉപയോഗിക്കുന്നതെന്നും നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

നടിയുടേതായി അവസാനം വന്ന പോസ്റ്റ് തിങ്കളാഴ്ച കാലത്ത് 9.11 നാണ്. ശേഷം നാല് വീഡിയോ ദൃശ്യങ്ങളും മറ്റൊരു പോസ്റ്റുമാണ് പുറത്തുവന്നത്.

സംഭവം പോലീസില്‍ അറിയിച്ചിട്ടുണ്ടെന്നും അക്കൗണ്ട് തിരികെ ലഭിച്ചാല്‍ വിവരമറിയിക്കാമെന്നും നടി അറിയിച്ചു.

SHARE