‘ഒരു സിനിമക്ക് വാങ്ങുന്ന പണമെങ്കിലും നല്‍കണമായിരുന്നു’: താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി ഷീല

തിരുവനന്തപുരം: സിനിമാ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി ഷീല രംഗത്ത്. പ്രളയക്കെടുതി നേരിടുന്നതില്‍ സിനിമാ താരങ്ങള്‍ ഒന്നും ചെയ്തില്ലെന്ന് ഷീല പറഞ്ഞു.

താരങ്ങള്‍ ഒരു സിനിമക്ക് വാങ്ങുന്ന പ്രതിഫലമെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നുവെന്ന് ഷീല അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ താരനിശ നടത്തി പണം കണ്ടെത്തണമെന്നും ഷീല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഷീല അഞ്ചുലക്ഷം രൂപ സംഭാവന നല്‍കി.

കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവതാരങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് ഒന്നും നല്‍കിയില്ലെന്ന് നടനും എം.എല്‍.എയുമായ ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. ഇതിന് ശേഷം നടന്‍ നിവിന്‍പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25ലക്ഷം രൂപ നല്‍കുകയും ചെയ്തു.