താര രാജാക്കന്‍മാരുടെ ഫാന്‍സ് ആക്രമണം: നടി സജിത മഠത്തില്‍ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

കോഴിക്കോട്: താരരാജാക്കന്‍മാരുടെ ഫാന്‍സിന്റെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ടും ഡീ ആക്റ്റിവേറ്റ് ചെയ്യേണ്ടി വരുമെന്ന് നടി തന്നെ അറിയിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്ദാന ചടങ്ങിലേത്ത് മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദമാണ് സൈബര്‍ ആക്രമണത്തിന് കാരണമായത്. മോഹന്‍ലാലിനെ പങ്കെടുപ്പിക്കില്ലെന്ന ഹര്‍ജിയില്‍ പ്രമുഖര്‍ക്കൊപ്പം സജിത മഠത്തിലും ഒപ്പുവെച്ചിരുന്നു. ഇതിനുശേഷമാണ് ഫാന്‍സുകളുടെ ആക്രമണം തുടങ്ങിയത്. നേരത്തെ, മോഹന്‍ലാല്‍ വിഷയത്തില്‍ പ്രതികരിച്ച സംവിധായകന്‍ ഡോ.ബിജുവും ആക്രമണത്തെ തുടര്‍ന്ന് ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

താര രാജാക്കന്‍മാരുടെ െ്രെപവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും.