മാള്‍ ഉദ്ഘാടനത്തിന് സായി പല്ലവിയെ ക്ഷണിച്ചു; മറുപടി കേട്ട് ഞെട്ടി സംഘാടകര്‍

മാള്‍ ഉദ്ഘാടനത്തിന് നടി സായ്പല്ലവിയെ സമീപിച്ച സംഘാടകരോട് തന്റെ നിലപാടറിയിച്ച് താരം. മാള്‍ ഉദ്ഘാടനത്തിനായി കോടികളാണ് സായ്പല്ലവിക്ക് പ്രതിപലമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിഫലം വേണ്ടെന്ന് പറഞ്ഞ് ഉദ്ഘാടനത്തെ തള്ളുകയായിരുന്നു നടി.

കോടികള്‍ വാങ്ങി മാള്‍ ഉദ്ഘാടനം ചെയ്യാന്‍ താന്‍ തയ്യാറല്ലെന്ന് സായ് പല്ലവി പറഞ്ഞതായി തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഡോക്ടറാകാനായിരുന്നു ആഗ്രഹം. ഡോക്ടര്‍ സ്വപ്‌നങ്ങള്‍ക്കിടയിലെ ചെറിയൊരു ഭാഗം മാത്രമായിരുന്നു തനിക്ക് സിനിമയെന്ന് നടി പറഞ്ഞു. സമൂഹത്തോട് ഏറെ പ്രതിബദ്ധതയുള്ള ജോലിയാണ് ഡോക്ടര്‍. ഏതെങ്കിലും സ്‌കൂളോ, ആശുപത്രികളോ തുടങ്ങി എല്ലാ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ഉദ്ഘാടനം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് സായ് പല്ലവി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ സായ്പല്ലവിയുടെ പ്രതിഫലം 50ലക്ഷമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക നടിമാര്‍ക്കും വളരെ ചെറിയ രീതിയിലാണ് പ്രതിഫലം ലഭിക്കുന്നത്. കലി, പ്രേമം തുടങ്ങി രണ്ടു മലയാളസിനിമയില്‍ നായികയായ സായ്പല്ലവി പിന്നീട് തെലുങ്കിലാണ് വേഷമിട്ടത്. പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രമാണ് സായ്പല്ലവിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്.

SHARE