പ്രിയവാര്യര്‍ ബോളിവുഡില്‍ രണ്‍വീര്‍സിംഗിന്റെ നായിക?; വാസ്തവം വെളിപ്പെടുത്തി പ്രിയവാര്യര്‍

‘അഡാര്‍ ലവ്’ സിനിമയിലെ ഗാനത്തിലൂടെ ശ്രദ്ധേയമായ താരം പ്രിയവാര്യര്‍ ബോളിവുഡിലേക്കെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി പ്രിയാവാര്യര്‍ രംഗത്ത്. റണ്‍വിര്‍സിംഗിന്റെ നായികയായി ബോളിവുഡില്‍ അഭിനയിക്കുന്നുവെന്നാണ് പ്രചാരണം. കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യമാധ്യമങ്ങളിലടക്കം പരന്ന ഈ വാര്‍ത്തയോട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയാവാര്യര്‍.

ഇപ്പോള്‍ അഡാര്‍ ലവിലാണ് അഭിയനിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രിയ വാര്യര്‍ പറഞ്ഞു. മറ്റൊരു സിനിമയിലും കമ്മിറ്റ് ചെയ്തിട്ടില്ല. ഓഫറുകള്‍ വന്നുവെന്നതെല്ലാം ഫേക്ക് ന്യൂസാണെന്നും പ്രിയ വ്യക്തമാക്കി. വാര്‍ത്തകള്‍ കണ്ട് ബന്ധുക്കള്‍ പോലും വിളിച്ച് അന്വേഷിക്കുന്നുണ്ട്. ഒരു അഡാറ് ലവിന്റെ ഷൂട്ടിലാണ് ഇപ്പോള്‍. മറ്റെല്ലാ വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്നും പ്രിയ വാര്യര്‍ പറയുന്നു. ഇതുവരെ അത്തരം ഓഫറുകളൊന്നും ലഭിച്ചിട്ടില്ലെന്നും അങ്ങനെ വന്നാല്‍ അപ്പോള്‍ ആലോചിക്കുമെന്നും പ്രിയാവാര്യര്‍ വ്യക്തമാക്കി.

റണ്‍വീര്‍ സിങ്ങിന്റെ പുതിയ ചിത്രമായ സിംബയില്‍ നായിക കഥാപാത്രം പ്രിയ വാര്യറാണ് ചെയ്യുന്നതെന്നാണ് വാര്‍ത്തയുണ്ടായിരുന്നത്. ഒരു ദേശീയ പത്രത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇതിനെ ഉദ്ധരിച്ച് ചില മലയാളം പോര്‍ട്ടലുകളും വാര്‍ത്തയുമായെത്തി. ഈ വാര്‍ത്തകള്‍ക്ക് വിശദീകരണം നല്‍കിയിരിക്കുകയാണ് പ്രിയവാര്യറിപ്പോള്‍.