കൊറോണയെ തുരത്താനുള്ള ഓട്ടത്തിലാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍. ഇതിനിടയില്‍ ജീവന്‍പോലും വകവെക്കാതെ രാപകലെന്നില്ലാതെ കഷ്ടപ്പെടുന്ന വിഭാഗമാണ് ആരോഗ്യപ്രവര്‍ത്തകര്‍. പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ബുദ്ധിമുട്ടിനെക്കുറിച്ചും നിരവധി വാര്‍ത്തകള്‍ കണ്ടിരുന്നു. ഇപ്പോള്‍ വൈറലാകുന്നത് നേരംപോക്കിനായി പിപിഇ കിറ്റ് ധരിച്ച് പാര്‍ട്ടി നടത്തിയ ഒരു നടിയുടെ ചിത്രങ്ങളാണ്. നിരവധി പേരാണ് നടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പഞ്ചാബി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രശസ്തയായ പരുള്‍ ഗുലാട്ടിയാണ് പിപിഇ കിറ്റ് ധരിച്ച് പിറന്നാള്‍ പാര്‍ട്ടി നടത്തിയത്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ ബര്ത്ഡേ പാര്‍ട്ടി എന്ന ക്യാപ്ഷനോടെയാണ് പരുള്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പരുളും സുഹൃത്തുക്കളും അലസമായി പിപിഇ കിറ്റ് ധരിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുകയാണ്. പിപിഇ കിറ്റ് ആയിരുന്നു ബര്ത്ഡേ വസ്ത്രത്തിന്റെ തീം എന്നും ക്യാപ്ഷനില്‍ പറയുന്നുണ്ട്. തീം അനുസരിച്ച് വസ്ത്രം ധരിച്ചെത്തിയ എല്ലാവര്ക്കും നന്ദി പറയുന്നുമുണ്ട് പരുള്‍.