‘നാലാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടു’; വെളിപ്പെടുത്തലുമായി നടി പാര്‍വതി തിരുവോത്ത്

മുംബൈ: നാലാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. മുംബെയിലെ മിയാമി ഫിലിം ഫെസ്റ്റിവല്ലിലാണ് പാര്‍വ്വതി ഇക്കാര്യം വെളിപ്പെടുത്തിയത്. ചലച്ചിത്ര മേഖലയിലുള്‍പ്പെടെ ‘മീ ടു’ ക്യാപെയ്ന്‍ ശക്തമായി മുന്നേറുന്നതിനിടയിലാണ് പാര്‍വ്വതി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. ഡബ്ല്യൂ.സി.സിയുടെ ഭാഗമായതിനാലാണ് പാര്‍വ്വതിയെ മിയാമി ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിച്ചതെന്നാണ് വിവരം.

‘തനിക്ക് മൂന്നോ നാലോ വയസുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. അന്നെന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലായിരുന്നില്ല. ഇത് മനസിലാക്കാന്‍ 17 വര്‍ഷമെടുത്തു. ഇക്കാര്യം തുറന്ന് പറയാന്‍ വീണ്ടും 12 വര്‍ഷങ്ങളും.’പാര്‍വ്വതി പറഞ്ഞു.

ഇക്കാര്യം സംഭവിച്ചുവെന്നത് സത്യമാണ്. എന്നാല്‍ ഒരു സ്ത്രീയായതിന്റെ പേരിലല്ല ഇങ്ങനെ സംഭവിച്ചത്. ആത്യന്തികമായി ഒരു വ്യക്തിയാണ് താന്‍. ബാക്കിയുള്ള വിശേഷങ്ങളെല്ലാം പിന്നെയാണ് വരുന്നത്. ഈ അവസ്ഥയെ അതിജീവിക്കുകയാണ് പ്രധാനം. ഓരോ ദിവസവും ഇക്കാര്യം സ്വയം പറഞ്ഞ് ബോധ്യപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞു.