പൗരത്വ നിയമം; പ്രക്ഷോഭകാരോടൊപ്പം തെരുവിലിറങ്ങി നടി പാര്‍വതി

മുംബൈ:പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ തെരുവിലിറങ്ങി നടി പാര്‍വ്വതി തിരുവോത്ത്. മുംബൈയില്‍ നടന്ന പ്രക്ഷോഭത്തിലാണ് പാര്‍വ്വതി സമരക്കാരിലൊരാളായി പങ്കെടുത്തത്. സമരത്തില്‍ അവര്‍ പ്രസംഗിക്കുകയുണ്ടായില്ല.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പാര്‍വ്വതി നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും രംഗത്തുണ്ടായിരുന്നു. പൗരത്വ ബില്‍ പാസായതോടെ ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുകയാണെന്നും ഇത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും പാര്‍വതി ട്വിറ്ററിലൂടെ പ്രതികരിക്കുകയുണ്ടായി. ‘നട്ടെല്ലിലൂടെ ഭയം അരിച്ചുകയറുന്നു. ഇത് സംഭവിക്കാന്‍ നമ്മള്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ല. അത് പാടില്ല.’ പാര്‍വതി ട്വീറ്റില്‍ പറഞ്ഞു.

അതെസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭത്തില്‍ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഏറ്റവുമൊടുവിലെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മംഗലാപുരത്തു രണ്ടും ഉത്തര്‍പ്രദേശില്‍ ഒരാളും പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

SHARE