സെലിബ്രിറ്റികളെ കൊല്ലുന്ന വാര്‍ത്തകള്‍ ആദ്യമായൊന്നുമല്ല സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കുകയും പിന്നീട് അവര്‍ തന്നെ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലാകെ മരിച്ചെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്നടി മുംതാസ്. വാര്‍ത്തകള്‍ക്കെതിരെ വീഡിയോയുമായി അവര്‍ രംഗത്തെത്തി. ഈ വാര്‍ത്ത തന്നെയും കുടുംബത്തെയും വേദനിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.
‘എന്റെ എല്ലാ ആരാധകരോടുമായി പറുന്നു, നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഞാന്‍ മരിച്ചിട്ടില്ല, ഇതാ ഞാന്‍ ജീവിച്ചിരിപ്പുണ്ട്. അവരു പറയുന്ന പോലെ എനിക്ക് അത്ര പ്രായവുമായിട്ടില്ല, ഇപ്പോഴും ഞാന്‍ നന്നായിരിക്കുകയല്ലേ?’ അവര്‍ വീഡിയോയില്‍ പറയുന്നു.
ഇങ്ങനെയുള്ള തമാശകളും അപവാദപ്രചരണങ്ങളും കേള്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നും. താന്‍ ഇപ്പോഴും ആരോഗ്യത്തോടെയാണുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്തകള്‍ക്ക് മറുപടിയെന്നോണം മുംതാസിന്റെ അനന്തരവനും നടനുമായ ഷാദ് റാന്ഡവയും പോസ്റ്റിട്ടിരുന്നു. മുംതാസിന്റെ ചിത്രത്തോടൊപ്പമാണ് അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്.
#Mumtaz ji is doing well. Pls don’t spread rumours about her. #DontSpreadFakeNews #FakeNews #bollywood #bollywoodirect pic.twitter.com/J5nvuaGzfA
— Bollywoodirect (@Bollywoodirect) May 22, 2020