കൊച്ചി: സിനിമാ-സീരിയല്‍ താരങ്ങളുടെ വ്യക്തിജീവിതത്തെ കുറിച്ച് അറിയാന്‍ പൊതുവെ ആരാധകര്‍ക്ക് താല്‍പ്പര്യമാണ്. അരുടെ വിവാഹവും വിവാഹമോചനവുമൊക്കെ വാര്‍ത്തയുമാണ്. ഈയടുത്ത് വിവാഹമോചിതയായ താരമാണ് മേഖ്ന വിന്‍സെന്റ്. തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ നടി മേഘ്ന വിന്‍സന്റ്. നടി തുടങ്ങിയ പുതിയ യൂട്യൂബ് ചാനലില്‍ നടത്തിയ ചോദ്യോത്തര സെക്ഷനിലായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്. കഴിഞ്ഞു പോയ കാര്യത്തെപ്പറ്റി സംസാരിച്ചിട്ട് കാര്യമില്ലല്ലോ എന്നും അതിനാലാണ് പ്രതികരിക്കാത്തതെന്നും നടി പറഞ്ഞു. കൂടുതല്‍ സമാധാനത്തോടെ ജീവിതം നയിക്കാനാണ് ഇപ്പോള്‍ തന്റെ തീരുമാനമെന്നും വിഡിയോയില്‍ നടി പറയുന്നു.
”കുറേ പേര് വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചിരുന്നു. ഇതേക്കുറിച്ച് കുറേ വിവാദങ്ങള്‍ വരുന്നുണ്ടല്ലോ, ചേച്ചി എന്താ ഇതിനൊന്നും മറുപടി നല്‍കാത്തത്, പ്രതികരിക്കാത്തത് എന്നെല്ലാം നിരവധിപ്പേര്‍ ചോദിക്കുന്നുണ്ട്. ഞാനെന്തിനാ ഇതിനൊക്കെ മറുപടി നല്‍കുന്നത്? അത് അവസാനിച്ചു. കഴിഞ്ഞു പോയ കാര്യത്തെപ്പറ്റി നമ്മള് പറഞ്ഞിട്ട് കാര്യമൊന്നുമില്ലല്ലോ’, നടി ചോദിച്ചു.
‘ഞാനിതിനെ കുറിച്ച് ഒരു അഭിമുഖത്തിലോ മറ്റ് ആരോടെങ്കിലുമോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് നമ്മള് ടെന്‍ഷന്‍ അടിക്കണ്ട ആവശ്യമില്ല എന്നെനിക്കു തോന്നി. നിങ്ങളോടും അത് തന്നെയാണ് പറയാനുള്ളത് ജീവിതത്തില്‍ സംഭവിച്ച് പോയ കാര്യങ്ങളെ കുറിച്ച് ആലോചിക്കാതെ ഇപ്പോഴത്തെ ഈ നിമിഷത്തില്‍ സന്തോഷത്തോടെയും സമാധാനത്തെടെയും ജീവിക്കാന്‍ നോക്കുക. സന്തോഷവും സമാധാനവും വ്യത്യസ്തമാണല്ലോ അതുകൊണ്ട് കൂടുതല്‍ സമാധാനത്തോടെ ജീവിതം നയിക്കുക. അതാണ് എന്രെ ഇപ്പോഴത്തെ നയം’, മേഘ്ന പറയുന്നു.
സീരിയല്‍ താരവും പ്രിയ കൂട്ടുകാരിയുമായ ഡിംപിള്‍ റോസിന്റെ സഹോദരന് ഡോണ്‍ ടോണിയെയായിരുന്നു മേഘ്ന വിവാഹം ചെയ്തിരുന്നത്. 2017 ഏപ്രില്‍ 30നായിരുന്നു വിവാഹം. ഈയടുത്താണ് താരം വിവാഹമോചനം നേടിയത്.