നടനും ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നടി മേഘ്ന രാജ്. ഉഭര്ത്താവിന്റെ മൃതദേഹത്തിലേക്ക് കരഞ്ഞുതളര്‍ന്നു വീഴുകയായിരുന്നു മേഘ്ന. ഇത് കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചിരഞ്ജീവിയുടെ മരണം. ജീവിതത്തിലേക്ക് പുതിയ അതിഥിയെ കാത്തിരിക്കുമ്പോഴാണ് ഭര്‍ത്താവിന്റെ വിയോഗമുണ്ടാവുന്നത്. ചിരഞ്ജീവിയുടെ മൃതദേഹത്തിനരികില്‍ തകര്‍ന്നിരിക്കുന്ന മേഘ്നയുടെ ചിത്രം ആരാധകരുടെ മനസിലും വിങ്ങലാവുകയാണ്.
ചിരഞ്ജീവി സര്‍ജയുടെ നിര്യാണത്തില്‍ മലയാള സിനിമാ താരങ്ങളും അനുശോചനം അറിയിച്ചു. അപ്രതീക്ഷിതമായ ഈ മരണവാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. മേഘ്നയ്ക്കും കുടുംബത്തിനും ദു:ഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ എന്ന് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
നിങ്ങളെ ഒരുപാട് മിസ് ചെയ്യും ഭായി എന്നായിരുന്നു നസ്രിയയുടെ പ്രതികരണം. മേഘ്നയ്ക്ക് ഉണ്ടായ നഷ്ടത്തില്‍ വാക്കുകള്‍ ഇല്ലെന്നായിരുന്നു ശ്വേത മേനോന് പറഞ്ഞത്. പ്രാര്‍ഥനയില്‍ എപ്പോഴും കൂടെ ഉണ്ടാകുമെന്നും ശ്വേത പറയുന്നു. ചിരഞ്ജീവി സര്‍ജ ഇരുപത്തിരണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
2009-ല്‍ പുറത്തിറങ്ങിയ വായുപുത്ര ആയിരുന്നു ആദ്യചിത്രം. 2018ലായിരുന്നു മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം. ഏറെ നാളായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.