സ്വര്‍ണ്ണക്കടത്തു കേസില്‍ നടന്‍ സൂര്യക്കും പങ്കുണ്ടെന്ന് നടി മീരമിഥുന്‍

ചെന്നൈ: നടന്‍ സൂര്യയ്‌ക്കെതിരെ ആരോപണവുമായി നടിയും മോഡലുമായ മീര മിഥുന്‍ രംഗത്ത്. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കലാണ് സൂര്യയുടെയും കുടുംബത്തിന്റെയും ജോലിയെന്ന് നടി പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ വിവാദമായിക്കൊണ്ടിരിക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ സൂര്യയ്ക്കും പങ്കുണ്ടെന്നും അവര്‍ പറഞ്ഞുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

സമാനമായ ആരോപണങ്ങള്‍ നടന്‍ വിജയിക്കെതിരേയും താരം നടത്തിയിരുന്നു. നേരത്തെ നടന്‍ രജനികാന്തിനെതിരെയും ഇവര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ രജനികാന്ത് പറഞ്ഞുപരത്തിയെന്നായിരുന്നു ആരോപണം. നടി തൃഷക്കെതിരെ നടത്തിയ ആരോപണങ്ങളും വിവാദമായിരുന്നു. അതേസമയം, ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സൂര്യയുടേയും വിജയിയുടേയും ആരാധകര്‍ നടിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ രൂക്ഷമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണക്കാര്‍ സൂര്യയും വിജയും ആണെന്നാണ് മീര പറയുന്നത്.

SHARE