സിനിമാചിത്രീകരണം; ഹിമാചലില്‍ മഴയില്‍ കുടുങ്ങി മഞ്ജുവാര്യരും സംഘവും

സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെത്തിയ നടി മഞ്ജുവാര്യരും സംഘവും മഴയില്‍ കുടുങ്ങി. ഉത്തരേന്ത്യയില്‍ തുടരുന്ന അതി ശക്തമായ മഴയില്‍ കുടുങ്ങുകയായിരുന്നു മഞ്ജു വാര്യരും സംഘവും. സനല്‍കുമാര്‍ ശശിധരന്റെ സിനിമാ ചിത്രീകരണത്തിന് പോയ സംഘമാണ് കുടുങ്ങിയത്. ഹിമാചലിലെ ചത്രയില്‍ ആണ് സംഘം കുടുങ്ങിയിരിക്കുന്നത്. ചോല എന്ന ചിത്രത്തിന് ശേഷം സനല്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രമാണിത്. ഇന്നലെ രാത്രിയോടെ മഞ്ജുവാര്യര്‍ വിളിച്ചുവെന്നും രക്ഷപ്പെടാന്‍ രഹായം അഭ്യര്‍ത്ഥിച്ചുവെന്നും നടനും മഞ്ജുവാര്യരുടെ സഹോദരനുമായ മധുവാര്യര്‍ വ്യക്തമാക്കി. അതേസമയം, കേന്ദ്രത്തിന്റെ സഹായത്തിനായി സിനിമാമേഖലയില്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

SHARE