കാമുകന്‍ ചതിച്ചു; വിഷം കഴിക്കുന്ന വീഡിയോ പകര്‍ത്തി പ്രമുഖ നടി ആത്മഹത്യ ചെയ്തു

കര്‍ണാടകയിലെ പ്രമുഖ സീരിയല്‍ നടിയും അവതാരകയുമായ ചന്ദന (29) ആത്മഹത്യ ചെയ്തു. വിഷം കഴിച്ച് മരിക്കുന്നതിന്റെ വീഡിയോ ദൃശ്യം പകര്‍ത്തിയാണ് നടി ആത്മഹത്യ ചെയ്തത്. കാമുകന്‍ ദിനേഷ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് വീഡിയോയില്‍ പറയുന്നു.

മരിക്കുന്നതിന് തൊട്ടുമുമ്പ് നടി തന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വീഡിയോ അയച്ച് നല്‍കുകയായിരുന്നു.തന്റെ മരണത്തിന് ഉത്തരവാദി കാമുകനാണ്. വിവാഹ വാഗ്ദാനം നല്‍കി അഞ്ച് ലക്ഷത്തോളം രൂപ തന്നില്‍ നിന്ന് പലപ്പോഴായി വാങ്ങിയതായും ഒടുവില്‍ കല്ല്യാണം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചുവെന്നും ചന്ദന വീഡിയോയില്‍ പറയുന്നു.

ഉടന്‍ തന്നെ ബന്ധുക്കള്‍ വീട്ടിലെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.കാമുകനെതിരെ സംഭവത്തില്‍ പൊലീസ് പ്രേരണ കുറ്റത്തിന് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

SHARE