നടി ഭാമ വിവാഹിതയായി

കൊച്ചി: നടി ഭാമ വിവാഹിതരായി. ബിസിനസുകാരനായ അരുണാണഅ വരന്‍. കോട്ടയത്തു വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ഭാമയുടെ കല്യാണനിശ്ചയ ചിത്രങ്ങളും മൈലാഞ്ചി ചടങ്ങിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കല്യാണത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.കൊച്ചിയില്‍ വെച്ചാണ് റിസപ്ഷന്‍.ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സുഹൃത്താണ് അരുണ്‍.നിവേദ്യമായിരുന്നു ഭാമയുടെ ആദ്യ സിനിമ.

SHARE