നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എന്തിനെന്ന് ഹൈക്കോടതി

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഹര്‍ജിക്കെതിരെ ഹൈക്കോടതി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ദൃശ്യങ്ങള്‍ കോടതിയില്‍വെച്ച് പരിശോധിച്ചതല്ലേ എന്ന് കോടതി ചോദിച്ചു. എഡിറ്റിങ് നടന്നുവെന്ന് സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. പുരുഷ-സ്ത്രീ ശബ്ദങ്ങളുടെ തീവ്രത തമ്മില്‍ വ്യത്യാസമുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.

SHARE