കൊച്ചി: കോവിഡ് 19 വ്യാപിച്ച സാഹചര്യത്തില്‍ നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കും. അടുത്തമാസം ഏഴുവരെ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. കേസില്‍ എട്ടാംപ്രതിയാണ് നടന് ദിലീപ്.
കേസില്‍ മുഖ്യസാക്ഷിയായ മഞ്ജു വാര്യര്‍, മറ്റു സാക്ഷികളായ കുഞ്ചാക്കോ ബോബന്, ലാല്‍, രമ്യ നമ്പീശന്, ബിന്ദു പണിക്കര്‍, സിദ്ദിഖ്, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് തുടങ്ങിയവരെ വിസ്തരിച്ചിരുന്നു. 2017 ഫെബ്രുവരി 17നാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം നടന്നത്.