വിചാരണക്ക് വനിതാ ജഡ്ജി; നടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആക്രമിക്കപ്പെട്ട നടി തന്നെയാണ് വിചാരണ വേഗത്തില്‍ ആക്കണമെന്നും വനിതാ ജഡ്ജിയെക്കൊണ്ട് വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി ഇതിന് അനുകൂലമായാണ് പ്രതികരിച്ചത്.

നടിയുടെ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ ലിസ്റ്റ് ഇന്ന് രജിസ്ട്രാര്‍ കോടതിക്ക് കൈമാറിയിരുന്നു. നേരത്തെ തൃശൂര്‍, എറണാകുളം ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ വിശദാംശങ്ങള്‍ പരിശോധിച്ചെങ്കിലും ഒഴിവുള്ള ജഡ്ജിമാരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

SHARE