നടിയെ ആക്രമിച്ച കേസില്‍ വീണ്ടും പുതിയ ഹര്‍ജിയുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും പുതിയ ഹര്‍ജിയുമായി ദിലീപ്. സാക്ഷി വിസ്താരം നിര്‍ത്തി വയ്ക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ സാക്ഷികളെ വിസ്തരിക്കരുത് എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കി. സാക്ഷിവിസ്താരത്തിന്റെ തീയതി തീരുമാനിക്കാനായി കേസ് പരിഗണിച്ചപ്പോഴാണ് ദിലീപ് പുതിയ ഹര്‍ജി നല്‍കുന്നത്.

എന്നാല്‍ വിചാരണക്കോടതി ഇതിന് അനുകൂലമായി വിധി പുറപ്പെടുവിക്കാന്‍ ഒരു സാധ്യതയുമില്ല. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിചാരണക്കോടതിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.