നടി ആക്രമിക്കപ്പെട്ട കേസ്; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്ന് ദിലീപ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നടന്‍ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.

കേസിലെ ഗൂഢാലോചനയില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഇന്ന് ദിലീപ് കോടതിയില്‍ ഹാജരായില്ല. അഭിഭാഷകനാണ് ദിലീപിനു വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്മേലുള്ള പ്രാരംഭ വിചാരണയാണ് ഇന്ന് നടക്കുന്നത്.

ഹര്‍ജിയിലെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുതെന്നു കോടതി നിര്‍ദ്ദേശിച്ചു. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമര്‍ശം ഹര്‍ജിയില്‍ ഉള്ളതിനാലാണ് നടപടി. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേള്‍ക്കുന്നത്.

SHARE