കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പരിശോധനക്ക് നടന് ദിലീപ് കോടതിയില്‍ എത്തി. നേരത്തെ കേസിലെ മറ്റു പ്രതികളും അഭിഭാഷകരും ദിലീപിന്റെ അഭിഭാഷകരും അന്വേഷണ ഉദ്യോഗസ്ഥനും ദൃശ്യങ്ങള്‍ കണ്ടിരുന്നു. കോടതി മുറിയും ദൃശ്യങ്ങള്‍ കാണുന്നവരെയും വിശദമായി പരിശോധിച്ചതിനുശേഷമാണ് ആളുകളെ കോടതി മുറിക്കുള്ളില്‍ പ്രവേശിപ്പിച്ചത്.
അടച്ചിട്ട കോടതി മുറിയില്‍ ഒരുക്കിയ ലാപ്ടോപ്പിലാണ് ദൃശ്യങ്ങള്‍ കാണിച്ചത്. എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ കേസിലെ നിര്‍ണ്ണായക തെളിവാണ്. ഉച്ചയ്ക്ക് ശേഷമാണ് അഭിഭാഷകനും സാങ്കേതിക വിദഗ്ധനും ഒപ്പം ദിലീപ് കോടതിയില്‍ എത്തിയത്. ദൃശ്യങ്ങള്‍ മറ്റു പ്രതികള്ക്കൊപ്പമല്ലാതെ കാണണമെന്ന ദിലീപിന്റെ ആവശ്യം പ്രത്യക കോടതി അനുവദിക്കുകയായിരുന്നു.