വിദേശയാത്രക്ക് അനുമതി വേണം: ദിലീപ് കോടതിയില്‍

കൊച്ചി: ജര്‍മ്മനിയില്‍ സിനിമാ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ അനുമതി തേടി നടന്‍ ദിലീപ് കോടതിയില്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടത്തുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ദിലീപ് അപേക്ഷ സമര്‍പ്പിച്ചു.

ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെ വിദേശയാത്രക്ക് അനുമതി വേണമെന്നാണ് ആവശ്യം. കേസിലെ വിചാരണ തടസപ്പെടുത്താനാണ് അപേക്ഷയെന്ന് പ്രോസിക്യൂഷന്‍ എതിര്‍പ്പ് ഉന്നയിച്ചു. കോടതി വിശദമായ വാദം പിന്നീട് കേള്‍ക്കും. മുമ്പ് മൂന്നു തവണ വിദേശയാത്രക്ക് ഉപാധികളോടെ കോടതി അനുമതി നല്‍കിയിരുന്നു.