നടി ആക്രമിക്കപ്പെട്ട കേസ്: വനിതാ ജഡ്ജിയെ അനുവദിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കായി വനിതാ ജഡ്ജിയെ അനുവദിച്ചു. എറണാകുളം സി.ബി.ഐ കോടതി ജഡ്ജിയാവും കേസ് പരിഗണിക്കുക. ഒമ്പത് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. നിരവധി പരാതികള്‍ നല്‍കി ദിലീപ് കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. വിചാരണക്കോടതി മാറ്റുന്നതിനെതിരെ ദിലീപും പള്‍സര്‍ സുനിയും നല്‍കിയ ഹരജി കോടതി തള്ളി.