നടന്‍ വിഷ്ണുവുമായി അമലപോളിന്റെ വിവാഹമെന്ന് പ്രചരണം; പ്രതികരണവുമായി താരം

നടി അമലാപോളും തമിഴ് നടന്‍ വിഷ്ണു വിശാലും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് താരം വിഷ്ണു വിശാല്‍ രംഗത്ത്. എന്ത് അസംബന്ധ വാര്‍ത്തയാണിതെന്ന് വിഷ്ണു പ്രതികരിച്ചു. തമിഴ് ചിത്രം രാക്ഷസനിലെ നായകനാണ് വിഷ്ണു.

എന്ത് അസംബന്ധ വാര്‍ത്തയാണിത്. ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും ഒരു കുടുംബവും ജീവിതവും ഉണ്ട്. കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറൂ. വാര്‍ത്തകള്‍ക്കുവേണ്ടി ഇങ്ങനെയൊന്നും എഴുതരുതെന്നും വിഷ്ണു പറഞ്ഞു.

വിവാഹിതമോചിതനായെന്ന വാര്‍ത്ത രാക്ഷസന്‍ വിജയിച്ച് മുന്നേറുന്നതിനിടയിലാണ് വിഷ്ണു പ്രഖ്യാപിക്കുന്നത്. താനും ഭാര്യ രജിനിയും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും ഇപ്പോള്‍ തങ്ങള്‍ നിയമപരമായി വിവാഹമോചനം നേടിയിരിക്കുകയാണെന്നുമാണ് വിഷ്ണു ട്വിറ്ററിലൂടെ അറിയിച്ചത്. ഇവര്‍ക്ക് ഒരു മകനുണ്ട്.

2014-ലാണ് അമലപോള്‍ തമിഴ് സംവിധായകന്‍ എ.എല്‍ വിജയിയെ വിവാഹം കഴിക്കുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു.

SHARE