അഭിപ്രായ സ്വാതന്തമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യരാജ്യമെന്ന് വിളിക്കരുത്: നടന്‍ വിജയ് സേതുപതി

 

മെര്‍സല്‍ സിനിമക്കെതിരായ ബി.ജെ.പി നിലപാടിമെതിരെ ആഞ്ഞടിച്ച നടന്‍ വിജയ് സേതുപതി. ഈ രാജ്യത്ത് അഭിപ്രായ സ്വാതന്ത്രമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യരാജ്യമെന്ന് വിളിക്കരുതെന്ന് വിജയ് ട്വീറ്റ് ചെയ്തു. അഭിപ്രായ സ്വാതന്ത്രം അടിച്ചമര്‍ത്തുന്നതിനെതിരെ ജനങ്ങളുടെ ശബ്ദം ഉയരേണ്ട സമയമാണിതന്നും വിജയ് പറഞ്ഞു.

ബി.ജെ.പി ഭരിക്കുന്ന യു.പി യിലെ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവവും ജി.എസ്.ടി നികുതി നടപ്പിലാക്കിയ സംഭവവും സിനിമയില്‍ പരാമര്‍ശിക്കുന്നണ്ട്.

SHARE