നടന്‍ വിജയിയുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

‘ബിഗില്‍’ സിനിമയ്ക്ക് ലഭിച്ച പ്രതിഫലത്തെ സംബന്ധിച്ച് ആദായനികുതി അധികൃതര്‍ നടന്‍ വിജയ്‌യുടെ വീട്ടില്‍ വീണ്ടും റെയ്ഡ് നടത്തി. ഇസിആര്‍ റോഡിലെ താരത്തിന്റെ പന്നയ്യൂര്‍ വസതിയിലാണ് അന്വേഷണം നടക്കുന്നതെന്ന് റിപ്പോര്‍ട്ട്. അതേസമയം വിജയ് സ്ഥലത്തില്ല. വിദേശത്താണ്.

മാര്‍ച്ച് 15 ന് നടക്കുന്ന ‘മാസ്റ്റര്‍’ ഓഡിയോ ലോഞ്ചില്‍ ഭരണകക്ഷികള്‍ക്കെതിരെ മെഗാസ്റ്റാര്‍ ശക്തമായ വിമര്‍ശനാത്മക പ്രസ്താവനകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ തലപതി വിജയ് ആരാധകര്‍ ഇതിനെ രാഷ്ട്രീയ പകപോക്കലായാണ് കാണുന്നത്.

കഴിഞ്ഞ മാസം ആദ്യം ആദായ നികുതി ഉദ്യോഗസ്ഥര്‍ നെയ്‌വേലിയിലെ ‘മാസ്റ്റര്‍’ ഷൂട്ടിംഗ് സ്ഥലത്ത് റെയ്ഡ് നടത്തി മുപ്പത്തിയഞ്ച് മണിക്കൂര്‍ അന്വേഷണത്തിനായി വിജയ്‌യെ ചോദ്യംചെയ്തിരുന്നു

SHARE