നടന്‍ വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

ചെന്നൈ: നടന്‍ വിജയ്‌യുടെ വീടിനുനേരെയുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്നു വീടിനു പൊലീസ് സുരക്ഷ ശക്തമാക്കി. വിജയ്‌യുടെ സാലിഗ്രാമത്തിലുള്ള വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ കോള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണു പൊലീസ് സുരക്ഷ ശക്തമാക്കിയത്. ചെന്നൈയിലുള്ള ഒരു യുവാവാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിജയ്‌യുടെ മാതാപിതാക്കള്‍ താമസിക്കുന്നത് സാലിഗ്രാമത്തിലുള്ള വീട്ടിലാണ്. വിജയ്‌യുടെ പിതാവിനും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിജയ്‌യുടെ പനയ്യൂരിലുള്ള വീട്ടിലും അതീവ സുരക്ഷയൊരുക്കിയിട്ടുണ്ട്. വിജയ്‌യുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നും അത് ഏതുസമയത്തും പൊട്ടുമെന്നുമാണ് അജ്ഞാതന്‍ ഫോണിലൂടെ പറഞ്ഞത്. ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യ ടുഡേയുമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിജയ് കേന്ദ്ര കഥാപാത്രമായെത്തിയ ബിഗില്‍ തിയറ്ററുകളില്‍ കയ്യടി നേടി മുന്നേറുകയാണ്. മൂന്നു ദിവസം കൊണ്ട് 100 കോടി രൂപ ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം നേടിയെടുത്തു എന്നാണ് റിപ്പോര്‍ട്ട്.

SHARE