വധുവിനെ തേടി ഫേസ്ബുക്ക് കുറിപ്പ്: കല്യാണം സെറ്റായെന്ന് നടന്‍ വിജിലേഷ്

കൊച്ചി: ഫേസ്ബുക്കിലൂടെ വധുവിനെ തേടുന്നുവെന്ന് പോസ്റ്റിട്ട നടന്‍ വിജിലേഷ് വിവാഹിതനാവുന്നു. ഭാവി വധുവിനൊപ്പമുള്ള സെല്‍ഫിയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘കല്ല്യാണം സെറ്റായിട്ടുണ്ടേ… ഡേറ്റ് പിന്നീട് അറിയിക്കാട്ടോ…. കൂടെ ഉണ്ടാവണം’. എന്ന് വിജിലേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ തന്റെ പങ്കാളിയെ കണ്ടെത്താനായി ഫെയ്‌സ്ബുക്കിലൂടെ കുറിപ്പ് എഴുതിയും വിജിലേഷ് ശ്രദ്ധനേടിയിരുന്നു. സ്വന്തം പാതിയെ കണ്ടെത്താനുള്ള അന്വേഷണത്തിനാണ് ഇന്നിപ്പോള്‍ അവസാനമായിരിക്കുന്നത്.
ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ.’ നടന്‍ വിജിലേഷ് അന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്. പിന്നീടാണ് വിവാഹത്തെ കുറിച്ചും താരം വെളിപ്പെടുത്തി രംഗത്തെത്തിയത്.

മഹേഷിന്റെ പ്രതികാരം, തീവണ്ടി, കപ്പേള, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിജിലേഷ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിച്ചുണ്ട്.

SHARE