സന്തോഷ് പണ്ഡിറ്റ് ശുദ്ധനായ മനുഷ്യനാണെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍

സന്തോഷ് പണ്ഡിനൊപ്പമുള്ള മാസ്റ്റര്‍പീസ് ചിത്രത്തിന്റെ അനുഭവം പങ്കുവെച്ച് യുവനടന്‍ ഉണ്ണിമുകുന്ദന്‍. ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുമ്പോഴാണ് ആരാധകരുടെ കമന്റുകള്‍ക്ക് താരം മറുപടി നല്‍കിയത്.

സന്തോഷ് പണ്ഡിറ്റ് നല്ല മനുഷ്യനാണ്. വളരെ ബുദ്ധിശാലിയുമാണ്. സംസാരിച്ചിരിക്കാന്‍ പറ്റിയ സുഹൃത്താണ് അദ്ദേഹമെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. കുറേ ചിരിപ്പിക്കുന്ന നല്ല സുഹൃത്താണ് സന്തോഷ്. കൂട്ടുകൂടിയിരിക്കാന്‍ നല്ലയാളാണ്. സന്തോഷിനൊപ്പം പ്രവര്‍ത്തിച്ചത് മികച്ച അനുഭവമായിരുന്നു. അഭിനയത്തെക്കുറിച്ച് താന്‍ ഒന്നും പറയുന്നില്ല. മാസ്റ്റര്‍പീസ് സന്തോഷ് പണ്ഡിറ്റിന് മികച്ച അവസരങ്ങള്‍ കൊണ്ടുവരുമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

പുതിയ സിനിമകള്‍ വരാനുണ്ട്. വരാനിരിക്കുന്ന വര്‍ഷത്തില്‍ പുതിയ ചിത്രങ്ങള്‍ കുറേ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഷാന്‍ റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഒരു ഗാനത്തില്‍ പാടാനിരിക്കുകയാണെന്നും പറഞ്ഞ ഉണ്ണിമുകുന്ദന്‍ വ്യക്തിപരമായി ഉയര്‍ന്നുവന്ന വിവാദങ്ങളോട് പിന്നീട് പ്രതികരിക്കാമെന്നും പറഞ്ഞു.