ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് മരിച്ച നിലയില്‍.മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘ എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശന്ത് സിങ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചേതന്‍ ഭഗതിന്റെ ത്രീ മിസ്റ്റേക്ക്സ് ഇന്‍ മൈ ലൈവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു.