ചെന്നൈ: കരിപ്പൂര്‍ വിമാനത്താവള അപകടത്തിലെ രക്ഷാദൗത്യത്തില്‍ പങ്കെടുത്തവരെ അഭിനന്ദിച്ച് തമിഴ് നടന് സൂര്യ. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനവും നടന് അറിയിച്ചു. ഫേസ്ബുക്കിലാണ് സൂര്യയുടെ പ്രതികരണം.
‘ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്ക് എന്റെ അനുശോചനം. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖപ്പെടട്ടെ എന്ന പ്രാര്‍ത്ഥന. മലപ്പുറത്തെ ജനങ്ങള്‍ക്ക് അഭിവ്യാദ്യങ്ങള്. പൈലറ്റുമാര്‍ക്ക് ആദരങ്ങള്‍’ – എന്നാണ് സൂര്യയുടെ കുറിപ്പ്
കോവിഡ് കാലത്തും രക്ഷാദൗത്യത്തിനായി മുന്നിട്ടിറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ച് കേന്ദ്രവ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. വെള്ളിയാഴ്ചയുണ്ടായ ദുരന്തത്തില്‍ 18 പേരാണ് മരിച്ചത്.