കോടികള്‍ സമ്പാദിക്കുന്നതെന്തിന്?; ചോദ്യത്തിന് മറുപടിയുമായി നടന്‍ സൂര്യ

തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ആരാധകരുള്ള താരമാണ് സൂര്യ. അഭിനയത്തിനോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനത്തിന് പ്രാധാന്യം നല്‍കുന്ന നടനുമാണ് അദ്ദേഹം. ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് സൂര്യക്കുനേരെ സ്വകാര്യജീവിതത്തെ കുറിച്ചുള്ള ചോദ്യമുയരുന്നത്. ചൊടിപ്പിക്കുന്ന ചോദ്യമാണെങ്കിലും വളരെ കൂളായാണ് സൂര്യ അതിന് മറുപടി നല്‍കിയത്.

എന്തിനാണ് കൂടുതല്‍ സമ്പാദിച്ചു കൂട്ടുന്നത് എന്നായിരുന്നു സൂര്യക്കുനേരെ ഉയര്‍ന്ന ചോദ്യം. ഉടന്‍ തന്നെ സൂര്യ അതിന് മറുപടിയും നല്‍കി. കൂടുതല്‍ സിനിമകളില്‍ അഭിനയിക്കുന്നതും പണം സമ്പാദിക്കുന്നതും സമൂഹത്തിന് വേണ്ടിയും വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയുമാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ നിറകൈയ്യടികളോടെയാണ് സദസ് വരവേറ്റത്.

സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ നൂറുകണക്കിന് ദരിദ്ര വിദ്യാര്‍ത്ഥികളെയാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വേണ്ടി സഹായിക്കുന്നത്. തന്റെ മകന്‍ നൂറു കണക്കിന് സിനിമകളില്‍ അഭിനയിക്കുകയും കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്താലും യഥാര്‍ത്ഥ വ്യക്തിത്വം അഗരം ഫൗണ്ടേഷന്റെ സ്ഥാപകന്‍ എന്നായിരിക്കുമെന്ന് പിതാവ് ശിവകുമാര്‍ അഗരം ഫൗണ്ടേഷന്റെ പത്താം വാര്‍ഷിക ആഘോഷ ചടങ്ങില്‍ പറഞ്ഞിരുന്നു.

SHARE