നടന്‍ സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി വാങ്ങിയത് 25,000 രൂപ

തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി വാങ്ങിയതായി പരാതി. വീട് പണിക്കിറക്കിയ സാധനങ്ങള്‍ക്കാണ് നോക്കുകൂലി ഈടാക്കിയത്. മൂന്ന് യൂണിയനുകളും കൂടി നോക്കുകൂലിയായി 25,000 രൂപ വാങ്ങിയെന്ന് സുധീര്‍ കരമന പറഞ്ഞു. അതേസമയം, നോക്കുകൂലി വാങ്ങിയത് ചോദ്യം ചെയ്തതോടെ തൊഴിലാളികള്‍ ചീത്തവിളിച്ചെന്നും നടന്‍ ആരോപിച്ചു.

ഇന്നലെയാണ് നോക്കുകൂലിയുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായത്. വീടുപണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നതിനാണ് നോക്കുകൂലി വാങ്ങിയത്. സാധനം ഇറക്കിയവര്‍ക്ക് 16,000 രൂപ നല്‍കിയിരുന്നു. ഇതിന് പുറമെയാണ് നോക്കി നിന്ന യൂണിയന്‍കാര്‍ 25,000 രൂപ വാങ്ങിയതെന്ന് സുധീര്‍ കരമന വ്യക്തമാക്കി.

SHARE