ആഷിക് അബുവിന്റെ സെറ്റില്‍ പരാതി പരിഹാര സമിതി ആവശ്യമായിരിക്കും: ആഷിക് അബുവിനെ പരിഹസിച്ച് സിദ്ദീഖ്

കൊച്ചി: തന്റെ സിനിമയില്‍ സിനിമാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരാതി പരിഹാര സമിതി ആരംഭിക്കുമെന്ന് പറഞ്ഞ സംവിധായകന്‍ ആഷിക് അബുവിനെ പരിഹസിച്ച് നടന്‍ സിദ്ദീഖ്. നടിമാരുടെ സംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അമ്മയുടെ നിലപാട് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സിദ്ദീഖ് ആഷിക് അബുവിനെ പരിഹസിച്ചത്.

തന്റെ സിനിമയില്‍ പരാതി പരിഹാര സമിതിയുണ്ടാക്കുമെന്ന ആഷിക് അബുവിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ആഷിക് അബുവിന്റെ സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടാവുമെന്നായിരുന്നു സിദ്ദീഖിന്റെ പരിഹാസം.

സിനിമയില്‍ പരാതി പരിഹാര സമിതിയുടെ ആവശ്യമില്ല. ആണ്‍, പെണ്‍ ഭേദമില്ലാത്ത തൊഴില്‍ മേഖലയാണ് സിനിമയെന്നും അവിടെ എന്തെങ്കിലും വിവേചനമുള്ളതായി തനിക്കറിയില്ലെന്നും സിദ്ദീഖ് പറഞ്ഞു.

വര്‍ഷങ്ങളായി സിനിമാ രംഗത്തുള്ളവരാണ് കെ.പി.എ.സി ലളിതയും താനും. ഇവിടെ ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളതായി തങ്ങള്‍ക്ക് തോന്നിയിട്ടില്ല. ഇപ്പോഴത്തെപ്പോലെ കാരവന്‍ ഒന്നും ഇല്ലാതിരുന്ന കാലത്ത് ഞങ്ങളെല്ലാം പിടിച്ചുകൊടുക്കുന്ന തുണിയുടെ മറവിലാണ് സ്ത്രീകള്‍ വസ്ത്രം മാറുകപോലും ചെയ്തിരുന്നത്.

SHARE