‘വാ അടയ്ക്ക്, വിവരക്കേട് പറയാതെ’; മമ്മുട്ടിയോട് റഹ്മാന്‍

വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആദ്യചിത്രത്തിലെ ഡയലോഗ് ഓര്‍ത്തെടുത്ത് മലയാളത്തിന്റെ പ്രിയനടന്‍ റഹ്മാന്‍. ‘വാ അടയ്ക്ക്, വിവരക്കേട് പറയാതെ’ എന്ന മമ്മുട്ടിയോട് പറഞ്ഞ ഡയലോഗാണ് റഹ്മാന്‍ ഇപ്പോള്‍ ഓര്‍ത്തെടുത്തിരിക്കുന്നത്. 1983ല്‍ പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ മലയാള സിനിമാലോകത്തിലേക്ക് എത്തിയത്. മലയാളത്തില്‍ ആദ്യകാല നടനായ റഹ്മാന്‍ ദീര്‍ഘകാല ഇടവേളക്ക് ശേഷമാണ് മലയാള സിനിമയില്‍ തിരിച്ചെത്തിയത്.

ചിത്രത്തില്‍ മമ്മൂട്ടിയും സുഹാസിനിയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയോട് പറഞ്ഞ ഡയലോഗാണ് ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും റഹ്മാന്‍ മറക്കാതെ ഓര്‍ത്തുവെച്ചത്. ‘വാ അടയ്ക്ക്, വിവരക്കേട് പറയാതെ എന്നായിരുന്നു മമ്മൂട്ടിയുടോടുള്ള റഹ്മാന്റെ ഡയലോഗ്.

ഡയലോഗ് റഹ്മാന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ചിത്രത്തിലെ ഒരു രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ടും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയോടുള്ള തന്റെ ആദ്യത്തെ ഡയലോഗ് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

SHARE