നടന്‍ പി.ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കോട്ടയം: നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് ബാലചന്ദ്രനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രണ്ട് ദിവസം മുമ്പ് അദ്ദേഹത്തിന് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു,

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായം തേടിയിരിക്കുകയാണ് ഡോക്ടര്‍മാര്‍. അധ്യാപകനും നാടക പ്രവര്‍ത്തകനുമായിരുന്ന പി. ബാലചന്ദ്രന്‍ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയില്‍ ഇടമുറപ്പിച്ചത്. പിന്നീട് അഭിനേതാവ് എന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചു.

2012ല്‍ പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവന്‍ മേഘരൂപന്‍ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

SHARE