നടന്‍ നീരജ് മാധവ് വിവാഹിതനായി

actor neeraj madhav engaged

കോഴിക്കോട്: നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂരിലും കോഴിക്കോടും വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹചിത്രങ്ങള്‍ നീരജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

2013-ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമരംഗത്തേക്കെത്തുന്നത്. മികച്ച നര്‍ത്തകന്‍ കൂടിയായ നീരജ് ലവകുശ എന്ന സിനിമക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.

SHARE