മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു

തിരുവനന്തപുരം: നടനും മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡണ്ടുമായ മോഹന്‍ലാല്‍ സിനിമാമന്ത്രി എ.കെ ബാലനുമായി കൂടികാഴ്ച നടത്തുന്നു. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് അമ്മയുടെ പ്രസിഡണ്ടായ മോഹന്‍ലാല്‍ മന്ത്രിയുടെ തിരുവന്തപുരത്തെ വസതിയിലെത്തി കൂടികാഴ്ച നടത്തുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിന്റെ പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിെവച്ചത് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കൂടാതെ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താസമ്മേളനവും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.