ആനക്കൊമ്പ് കേസ്: നടന്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ ലാലിന് ഹൈക്കോടതിയുടെ നോട്ടീസ്. ആനക്കൊമ്പ് സൂക്ഷിച്ചതിനെതിരെ മോഹന്‍ലാലിനെതിരെ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു
.ഇതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. കേസ് രണ്ടാഴ്ചക്കുള്ളില്‍ വീണ്ടും പരിഗണിക്കും.

ആനക്കൊമ്പ് കേസില്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്ന് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയ വിശദീകരണകുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വനം വകുപ്പ് പെരുമ്പാവൂര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെയാണ് കോടതിയില്‍ വിശദീകരണം നല്‍കിയത്.

2011 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് ഏഴു വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. ഇതില്‍ ഗൂഡാലോചനയുണ്ടെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ പരാതി ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുന്നതെന്നും തനിക്ക് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ളതാണെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

SHARE